പേരാമ്പ്ര: യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈസ്കൂളിനടുത്ത് പാറക്കുടുമ്പില്‍ കിഴക്കേ ചങ്ങരത്ത് കുന്നുമ്മല്‍ സുധീഷിനെ (45) ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവറായ സുധീഷ് പനിയായതിനാല്‍ താലൂക്ക് ആശുപത്രിയില്‍ പോകുകയും പിന്നീട് തിരിച്ച് വീട്ടില്‍ എത്താതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തെ തോട്ടില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. പരേതരായ അരിയന്റെയും മാധവിയുടെയും മകനാണ്.
ഭാര്യ: ശ്രീജ (കിഴിഞ്ഞാണ്യം). സഹോദരങ്ങള്‍: ജാനകി ബാബു, നാരായണി, ശാന്ത, യശോദ, രതീഷ്.